ശ്രീകൃഷ്ണപുരം: ഓണാഘോഷ പരിപാടിക്കിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം കോതകുറിശ്ശി ഒടുവിൽകാട്ടിൽ വീട്ടിൽ പ്രവീൺകുമാർ (27) ആണ് മരിച്ചത്.
ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം കോടാർമണ്ണയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ക്കിടെയായിരുന്നു ദാരുണ സംഭവം. വടംവലി മത്സരത്തിൽ പങ്കെടുക്കുന്നതിനുശേഷം പ്രവീൺകുമാറിന് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഉടൻ തന്നെ പ്രവീൺകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സഹോദരിയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു പ്രവീൺകുമാർ.ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നമുണ്ടായത്.