എസ്‌ഐ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുത്ത് മറിച്ചുവിറ്റു; കോഴിക്കോട് യുവാവ് അറസ്റ്റിൽ, യൂണിഫോം, വ്യാജ ഐഡി കാർഡ്, എയർ പിസ്റ്റൾ, ഹാൻഡ് കഫ് എന്നിവ പിടിച്ചെടുത്തു
Friday, August 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്‌ഐ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുത്ത് മറിച്ചുവിറ്റു; കോഴിക്കോട് യുവാവ് അറസ്റ്റിൽ, യൂണിഫോം, വ്യാജ ഐഡി കാർഡ്, എയർ പിസ്റ്റൾ, ഹാൻഡ് കഫ് എന്നിവ പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2026, 01:09 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടറുടെ വേഷമണിഞ്ഞ് ലഹരിക്കടത്തുകാരെ ഭീഷണിപ്പെടുത്തി എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്ത ശേഷം മറിച്ചുവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് പിടികൂടിയത്.

ഡാൻസാഫ് എസ്‌ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു റോജിത്തിന്റെ തട്ടിപ്പ്. ഇയാളിൽ നിന്ന് എംഡിഎംഎ, എയർ പിസ്റ്റൾ, ഹാൻഡ് കഫ്, എസ്‌ഐയുടെ വ്യാജ ഐഡി കാർഡ്, പൊലീസ് യൂണിഫോം ധരിച്ചുള്ള ഫോട്ടോ എന്നിവ പൊലീസ് കണ്ടെടുത്തു.

ലഹരിവസ്തുക്കൾ വിൽക്കുന്നവരെ സമീപിച്ച് താൻ ഡാൻസാഫ് എസ്‌ഐ ആണെന്ന് പരിചയപ്പെടുത്തുകയായിരുന്നു ഇയാളുടെ രീതിയെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇവരിൽ നിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരിവസ്തുക്കൾ പിടിച്ചെടുക്കും. എന്നാൽ നിയമനടപടിക്ക് കൈമാറുന്നതിന് പകരം ഇവ വീണ്ടും മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നു. നിരവധി പേരിൽ നിന്ന് പണം തട്ടിയതായും പൊലീസിന് പരാതികൾ ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വ്യാജ പൊലീസ് വേഷവും ആയുധസമാനമായ ഉപകരണങ്ങളും ഉപയോഗിച്ച് ലഹരിക്കടത്തുകാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളോ പരാതികളോ സംസ്ഥാനതല കൺട്രോൾ റൂം നമ്പറായ 9447178000ലോ ജില്ലാ ടോൾ ഫ്രീ നമ്പറായ 155358ലോ അറിയിക്കാം. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു അറിയിച്ചു.

Tags: Fake SI MDMA CaseKozhikode Drug ArrestKerala Drug BustExcise Special Drive
Share
Tweet
SendShare

More News from this section

file photo

ആറന്മുള ഉത്രട്ടാതി ജലമേള ഓഗസ്റ്റ് 30ന്; ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും, 51 പള്ളിയോടങ്ങൾ അണിനിരക്കും, മത്സരം വൈകിട്ട് 3ന്

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം; ‘ഹെലൻ ഓഫ് സ്പാർട്ട’ ധന്യ ഹർഷിദിനെതിരെ കേസ്

ശ്രീകൃഷ്ണപുരത്ത് ഓണാഘോഷത്തിലെ വടംവലി മത്സരത്തിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

‘ക്യാപിറ്റൽ മന്തി’ ഹോട്ടലിലെ ഹാഫ് മന്തിക്കൊപ്പം എക്സ്ട്രാ റൈസ് ചോദിച്ചു; തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾക്ക് ക്രൂരമർദനം, മൂന്ന് പേർ കസ്റ്റഡിയിൽ

സുകുമാരക്കുറുപ്പ് ബ്രൂണൈയിൽ ജീവിച്ചിരിപ്പുണ്ടെന്ന റിപ്പോർട്ട്; അഭ്യൂഹമെന്ന് രമേശ് ചെന്നിത്തല, ക്രൈംബ്രാഞ്ച് അന്വേഷിക്കും

Latest News

എസ്‌ഐ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുത്ത് മറിച്ചുവിറ്റു; കോഴിക്കോട് യുവാവ് അറസ്റ്റിൽ, യൂണിഫോം, വ്യാജ ഐഡി കാർഡ്, എയർ പിസ്റ്റൾ, ഹാൻഡ് കഫ് എന്നിവ പിടിച്ചെടുത്തു

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും പെട്രോൾ ടാങ്കറും കൂട്ടിയിടിച്ചു; 15 പേർക്ക് പരിക്ക്

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

നിർണായക മധ്യേഷ്യൻ സന്ദർശനത്തിനൊരുങ്ങി നരേന്ദ്ര മോദി ; ഉസ്‌ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ച, കിർഗിസ്ഥാനിൽ 26-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും

സോണിയ ഗാന്ധിയുടെ ആത്മകഥ ‘ബിലോങ്ങിങ്’ ഇനി പെൻഗ്വിൻ പ്രസിദ്ധീകരിക്കില്ല; എഡിറ്റിങ് നിർദേശങ്ങൾ തള്ളിയതോടെ കരാർ ഉപേക്ഷിച്ചു, ഹാർപർ കോളിൻസ് രംഗത്തെത്തിയേക്കും

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies