നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Friday, August 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2026, 09:06 pm IST
Facebook
Twitter
WhatsAppTelegram

ഓസ്ലോ: നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു. 89-ാം വയസിലായിരുന്നു അന്ത്യം. അപൂര്‍വമായ രക്തസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഓസ്ലോയിലെ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 6.35ഓടെയാണ് മരിച്ചതെന്ന് രാജകൊട്ടാരം അറിയിച്ചു. യൂറോപ്പില്‍ നിലവിലുണ്ടായിരുന്ന ഭരണാധികാരികളില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഹരാള്‍ഡ് അഞ്ചാമന്‍. 35 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. പിതാവ് ഒലവ് അഞ്ചാമന്റെ മരണത്തെ തുടര്‍ന്ന് 1991ലാണ് ഹരാള്‍ഡ് നോര്‍വേയുടെ രാജാവായത്.

രാജവാഴ്ചയെ ആധുനികവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ഹരാള്‍ഡ്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2024 മുതല്‍ അദ്ദേഹത്തിന്റെ മകനും കിരീടാവകാശിയുമായ ഹോക്കോണ്‍ (53) ആണ് രാജകീയ ചുമതലകളില്‍ വലിയൊരു പങ്കും നിര്‍വഹിച്ചിരുന്നത്. ഹരാള്‍ഡിന്റെ നിര്യാണത്തോടെ ഹോക്കോണ്‍ നോര്‍വേയുടെ പുതിയ ഭരണാധികാരിയായി ചുമതലയേല്‍ക്കും. പാരമ്പര്യ രാജകീയ രീതികളില്‍ പലതും തിരുത്തിക്കുറിച്ച ഹരാള്‍ഡ് സാധാരണ കുടുംബത്തില്‍ നിന്നുള്ള സോന്‍ജയെ വിവാഹം കഴിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു.

ജനങ്ങളോട് അടുത്തുനിന്ന ഭരണാധികാരിയായിരുന്ന അദ്ദേഹത്തെ ‘ജനങ്ങളുടെ രാജാവ്’, രാജ്യത്തിന്റെ ‘മുത്തശ്ശന്‍’ എന്നീ വിശേഷണങ്ങളോടെയാണ് പലരും വിശേഷിപ്പിച്ചിരുന്നത്. പ്രിയപ്പെട്ട രാജാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കൊട്ടാരത്തിന് മുന്നിലേക്ക് ജനപ്രവാഹമാണ് എത്തുന്നത്. നിരവധി പേര്‍ പുഷ്പചക്രങ്ങളും പൂക്കളും അര്‍പ്പിച്ചു. നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഈ വര്‍ഷം ആദ്യം നോര്‍വേ സന്ദര്‍ശിച്ചപ്പോള്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയും മോദി അനുസ്മരിച്ചു.

രാജാവിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, നോര്‍വേയിലെ ജനങ്ങളോടും രാജ്യത്തോടുമുള്ള ഹരാള്‍ഡിന്റെ ഊഷ്മളമായ സമീപനവും അഗാധമായ സേവനമനോഭാവവും തന്നെ ഏറെ ആകര്‍ഷിച്ചിരുന്നുവെന്ന് പറഞ്ഞു. രാജകുടുംബത്തിനും നോര്‍വേയിലെ ജനങ്ങള്‍ക്കും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

Tags: NORWAYpassed awayking harold
Share
Tweet
SendShare

More News from this section

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ

Latest News

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies