തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു ജങ്ഷനില്‍ നിന്ന് എസ്എംവിടി ബെംഗളൂരുവിലേക്ക് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ 11.15ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 4ന് ബെംഗളൂരുവിലെത്തും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെത്തുന്ന സമയം:
കാസര്‍കോട്: 11.54
കാഞ്ഞങ്ങാട്: 12.14
നീലേശ്വരം: 12.24
പയ്യന്നൂര്‍: 12.45
കണ്ണൂര്‍: 1.27
തലശ്ശേരി: 1.50
വടകര: 2.14
കോഴിക്കോട്: 2.57
തിരൂര്‍: 3.34
ഷൊര്‍ണൂര്‍: 4.30
പാലക്കാട്: 5.30
തുടര്‍ന്ന് പോത്തന്നൂര്‍ 7.20, തിരുപ്പൂര്‍ 8.18, ഈറോഡ് 9.00, സേലം 10.10, ബംഗാരപ്പേട്ട് 2.11, കൃഷ്ണരാജപുരം 2.54 എന്നീ സ്റ്റേഷനുകള്‍ പിന്നിട്ട് ഞായറാഴ്ച പുലര്‍ച്ചെ 4ന് എസ്എംവിടി ബെംഗളൂരുവിലെത്തും. ട്രെയിനില്‍ ഒരു എസി 2-ടയര്‍, മൂന്ന് എസി 3-ടയര്‍, 10 സ്ലീപ്പര്‍ ക്ലാസ്, നാല് ജനറല്‍ സെക്കന്‍ഡ് ക്ലാസ്, രണ്ട് ഭിന്നശേഷി സൗഹൃദ സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണുള്ളത്.
ഈ ഓണക്കാലത്ത് കേരളത്തിനായി റെയില്‍വേ 100ലധികം സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചിരുന്നു. ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും നിരവധി സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്‌പെഷ്യല്‍ ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് പൂര്‍ത്തിയായതോടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വടക്കന്‍ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് അധിക സര്‍വീസ് പ്രഖ്യാപിച്ചത്.















