കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2026, 01:07 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പാലക്കാട് പുതുക്കോട് പഞ്ചായത്തിൽ താത്കാലിക ജോലി നേടിയ മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന കെ.വി. ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പോലീസ് കേസെടുത്തത്.

അഞ്ച് വർഷത്തോളം പുതുക്കോട് പഞ്ചായത്തിൽ ജോലി ചെയ്തിരുന്ന ഗണപതി ബികോം ബിരുദം പാസാകാതെയാണ് കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ളതെന്ന പേരിൽ വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് ജോലി നേടിയതെന്നാണ് ആരോപണം. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കെ.വി. ഗണപതി ഒളിവിൽ പോയതായി റിപ്പോർട്ടുണ്ട്. പരാതി ഉയർന്നതിനെ തുടർന്ന് ഗണപതിയെ സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയതായി പാർട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.

കരാർ കാലാവധി പൂർത്തിയായതിനെ തുടർന്ന് പുതിയ പഞ്ചായത്ത് ഭരണസമിതി ഗണപതിയെ ജോലിയിൽ നിന്ന് നീക്കിയിരുന്നു. ഇതിനെതിരെ ഗണപതി ഹൈക്കോടതിയെ സമീപിക്കുകയും ജോലിയിൽ നിന്ന് നീക്കിയ നടപടിക്കെതിരെ സ്റ്റേ നേടുകയും ചെയ്തു.

എന്നാൽ, പിന്നീട് പഞ്ചായത്ത് അധികൃതർ ഹാജരാക്കിയ ബിരുദ മാർക്ക് ലിസ്റ്റ് പരിശോധിച്ചതോടെയാണ് അത് വ്യാജമാണെന്ന് കണ്ടെത്തിയത്. ബികോം ബിരുദം നേടിയിട്ടില്ലെന്നിരിക്കെ വ്യാജ രേഖ ഉപയോഗിച്ച് ജോലി നേടിയെന്ന ആരോപണത്തിലാണ് ഇപ്പോൾ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

വ്യാജ വിദ്യാഭ്യാസ രേഖ ഉപയോഗിച്ച് സർക്കാർ സ്ഥാപനത്തിന് കീഴിൽ വർഷങ്ങളോളം ജോലി ചെയ്തെന്ന ആരോപണം പുറത്തുവന്നതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ഗണപതിയെ കണ്ടെത്താനുള്ള നടപടികളും പോലീസ് ശക്തമാക്കിയിട്ടുണ്ട്.

Tags: kerala politicsPALAKKAD NEWSDYFI leader
Share
Tweet
SendShare

More News from this section

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies