കോട്ടയത്ത് 11കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമ കേസിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അറസ്റ്റിൽ. മുണ്ടക്കയം എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസറും കോരുത്തോട് സ്വദേശിയുമായ ഇ.സി. അരുണ്‍കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

11 വയസുകാരിയായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി ആക്രമിച്ചെന്നാണ് കേസ്. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

അരുണ്‍കുമാറിനെതിരെ സമാനമായ കേസുകൾക്ക് മുമ്പും നടപടി ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. എക്‌സൈസ് ഓഫീസിലെ തന്നെ ഒരു വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ഇയാൾ സസ്‌പെൻഷനിലായിരുന്ന സമയത്താണ് ബാലികയ്‌ക്കെതിരായ അതിക്രമം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ അരുണ്‍കുമാറിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Share