വി.ഡി. സതീശന്റെ വാഹനം തടഞ്ഞ കേസ്: ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി റിപ്പോർട്ട്, കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വി.ഡി. സതീശന്റെ വാഹനം തടഞ്ഞ കേസ്: ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി റിപ്പോർട്ട്, കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 02:52 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വി.ഡി. സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ സംഭവത്തിൽ ഡിസിസി മുൻ അംഗം ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ്. ഭാരതീയ ന്യായ സംഹിതയിലെ 61(2) വകുപ്പ് പ്രകാരമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയതായി കോടതിയിൽ റിപ്പോർട്ട് നൽകിയത്. വി.ഡി. സതീശനെ വഴിയിൽ തടഞ്ഞതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ ഭാഷ്യം

ചേന്തി അനിലിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്. അനിലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി-3 ഇന്ന് പരിഗണിക്കുന്നതിനിടെയാണ് ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിലാണ് ഗൂഢാലോചനക്കുറ്റം കൂടി ചുമത്തിയ വിവരം വ്യക്തമാക്കുന്നത്.

അനിലിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ടും പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പ്രതിയുടെ ശബ്ദ പരിശോധന നടത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതിക്ക് രാഷ്‌ട്രീയ സ്വാധീനമുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ വി.ഡി. സതീശനെ തടയാൻ ശ്രമിച്ചിട്ടില്ലെന്നാണ് ചേന്തി അനിൽ കോടതിയിൽ വ്യക്തമാക്കിയിരുന്നത്. വാഹനം വഴിയിൽ നിർത്തിയ ശേഷം സതീശൻ പുറത്തിറങ്ങുകയായിരുന്നുവെന്നാണ് അനിലിന്റെ വാദം. ഈ വാദം ഖണ്ഡിക്കുന്നതിൽ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വി.ഡി. സതീശന്റെ വാഹനം തടഞ്ഞുവെന്ന കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാതെ വന്നാൽ അനിലിന് ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചേന്തി അനിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞത്. ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ വി.ഡി. സതീശൻ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. കോൺഗ്രസ് പ്രവർത്തകർ കൈകാണിച്ച് വാഹനവ്യൂഹം നിർത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തടഞ്ഞുവയ്‌ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ആദ്യം ചുമത്തിയത്. തുടർന്ന് ചേന്തി അനിൽ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.

സംഭവം രാഷ്‌ട്രീയ വിവാദമായതോടെ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതിനാലാണ് അനിലിനെ പുറത്താക്കിയതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വിശദീകരണം. അനിലിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ഡിസിസി പ്രസിഡന്റ് എൻ. ശക്തനും വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് കേസിൽ ഗൂഢാലോചനക്കുറ്റം കൂടി ചുമത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതോടെ വാഹന തടയൽ കേസിൽ അന്വേഷണം കൂടുതൽ ഗൗരവതരമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

Tags: Kerala congressv d satheesanConspiracy caseChendi Anil
Share
Tweet
SendShare

More News from this section

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് അനുചിത പരാമർശം നടത്തിയ സണ്ണി എം. കപിക്കാടിനെതിരെ പ്രതിഷേധവുമായി ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

കോട്ടയത്ത് 11കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അറസ്റ്റിൽ

എന്താല്ലേ!!! ‘കുത്തിക്കുത്തി ചോദിച്ചാലും കമന്റില്ല!’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വാതുറക്കാതെ കെ.എം. ഷാജി

സ്ത്രീകൾ പുറത്തിറങ്ങരുതെന്ന സമസ്തയുടെ നിലപാട് അപലപനീയം; മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് എം.ടി. രമേശ്

ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം; 9 പവൻ സ്വർണം കവർന്നു, സിസിടിവിയും ഡിവിആറും തകർത്തു

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം

Latest News

‘രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി വേണ്ട’; ജോസഫ് വിജയ്‌യെ ഉയർത്തിക്കാട്ടിയ TVK നീക്കത്തിൽ കോൺഗ്രസിന് കടുത്ത അതൃപ്തി, നിലപാട് മാറ്റിയില്ലെങ്കിൽ മന്ത്രിമാർ രാജിവെക്കും

ചിക്കൻ കഷണത്തെച്ചൊല്ലി തർക്കം; പാർട്ടിക്കിടെ സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്, അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം

വി.ഡി. സതീശന്റെ വാഹനം തടഞ്ഞ കേസ്: ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി റിപ്പോർട്ട്, കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം

രാഷ്‌ട്രപതിയുടെ വിശ്വസ്ത സഹായി; സോഷ്യൽ മീഡിയയിൽ വൈറലായ യുവ സൈനിക ഓഫീസർ ഋഷഭ് സിംഗ് സാംബ്യാൽ  വിരമിച്ചു

നേപ്പാൾ മിന്നൽ പ്രളയം: മരണം 903 ആയി; 4,247 പേരെ കാണാതായി, വിദേശികളും സുരക്ഷാ ഉദ്യോഗസ്ഥരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്കരം

രക്ഷകനായത് സാരി! നേപ്പാൾ പ്രളയത്തിൽ 21 തമിഴ് തീർഥാടകർ രക്ഷപ്പെട്ടത് ഇങ്ങനെ; അതിജീവനത്തിന്റെ അപൂർവ കഥ

തേങ്ങയിടുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

 ജന്മദിനാഘോഷത്തിനായി ഹോട്ടൽ മുറിയിലെത്തിച്ചു; ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 23കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies