ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: പേരാമ്പ്ര ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു. പേരാമ്പ്ര ചേനോളി പരപ്പിൽ സ്വദേശി ഷൈജൽ (38) ആണ് മരിച്ചത്.

ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ഷൈജൽ പുഴയിൽ ചാടിയത്. വിവരമറിഞ്ഞെത്തിയ മേപ്പയൂർ പൊലീസും നാട്ടുകാരും ചേർന്ന് ഷൈജലിനെ പുഴയിൽ നിന്ന് കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എറണാകുളത്തെ ഒരു സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു ഷൈജൽ. പേരാമ്പ്രയിൽ ആംബുലൻസ് ഡ്രൈവറായും ജോലി ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് പിന്നിലെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.

Share