കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ പാമ്പ്! കണ്ണൂർ തില്ലങ്കേരിയിലാണ് വീട്ടുകാരെ ഞെട്ടിച്ച സംഭവം. അർധരാത്രി ഒരു മണിയോടെ മുനീറിന്റെ വീട്ടിലെ അടുക്കളയിലാണ് പാമ്പിനെ കണ്ടെത്തിയത്. അടുക്കളയിൽ നിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചിലും ബഹളവും കേട്ട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കഞ്ഞിക്കലത്തിനുള്ളിൽ മൂർഖനെ കണ്ടെത്തിയത്.

ഉടൻതന്നെ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി സുരക്ഷിതമായി മാറ്റി. പൂച്ചയുടെ ബഹളം വെച്ചില്ലായിരുന്നെങ്കിൽ പാമ്പിന്റെ സാന്നിധ്യം വീട്ടുകാർ അറിയാതെ പോകാനുള്ള സാധ്യതയുണ്ടായിരുന്നു.  പൂച്ചയുടെ ഇടപെടലിലൂടെ വലിയ അപകടമാണ്  ഒഴിവായത്.

Share