കൊല്ലം: പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. നെടുങ്ങോലം വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിന് പിന്നിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമിക സംശയം.
അസ്ഥികൂടത്തിന് സമീപത്തുനിന്ന് വസ്ത്രങ്ങളും കണ്ടെത്തി. മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നുവെന്ന് സംശയിക്കാവുന്ന രീതിയിൽ കയറിന്റെയും ഷർട്ടിന്റെയും ഭാഗങ്ങളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്.
വിവരമറിഞ്ഞ് പരവൂർ പോലീസ് സ്ഥലത്തെത്തി. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. അസ്ഥികൂടം ആരുടേതാണെന്നും മരണകാരണം എന്താണെന്നും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പരവൂർ പോലീസ് കേസെടുത്തിട്ടുണ്ട്.