കോഴിക്കോട്: മാഹിക്കും വടകരയ്‌ക്കും ഇടയിൽ മുക്കാളി റെയിൽവേ സ്റ്റേഷന് സമീപം ടിപ്പർ ലോറി റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു. അപകടത്തെ തുടർന്ന് ഇരുദിശകളിലേക്കുമുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചു.
രാവിലെ എട്ട് മണിയോടെയാണ് സംഭവം. ടിപ്പർ ഡ്രൈവർക്ക് അപസ്മാരം ഉണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ട്രാക്കിൽനിന്ന് ടിപ്പർ മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ടിപ്പർ മാറ്റിയശേഷം മാത്രമേ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ.