‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: ഹൈന്ദവ ആത്മീയ പരിപാടികളെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. ആത്മീയ പ്രഭാഷണങ്ങൾ, ഭാഗവത സപ്താഹം തുടങ്ങിയ പരിപാടികളിലൂടെ വർഗീയ പ്രചാരണം നടക്കുന്നുവെന്നാണ് പി. ജയരാജന്റെ വിചിത്രമായ കണ്ടെത്തൽ.

‘ആത്മീയ പരിപാടികളിലൂടെ വർഗീയ ആശയങ്ങൾ വീടകങ്ങളിലേക്ക് വരെ എത്തിക്കുകയാണ്. ആത്മീയ പ്രഭാഷണങ്ങളെയും ഭാഗവത സപ്താഹ യജ്ഞം ഉൾപ്പെടെയുള്ള പരിപാടികളെയും കേവലം മതപരമായ ചടങ്ങുകളായി കാണാനാകില്ലെന്നും ഇത്തരം പരിപാടികൾ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കപ്പെടുന്നുവെന്നുമാണ്’, പി. ജയരാജൻ പറഞ്ഞത്.

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റിലൂടെയാണ് പി. ജയരാജൻ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത്. ജയരാജൻ മറ്റ് മതങ്ങളുടെ പരിപാടികളെ കുറിച്ച് ഒരക്ഷരം ഉരിയാടുന്നതോ വിമർശിക്കുന്നതോ കേരളീയ സമൂഹം ഇതുവരെ കേട്ടിട്ടില്ല. അതിനാൽ തന്നെ പരാമർശം ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.

Share