തിരുവനന്തപുരം: മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രിയോടെ ആണ് മരണം സംഭവിച്ചത്. 49 വയസ് ആയിരുന്നു.
സംസ്ക്കാരം ഉച്ചതിരിഞ്ഞ് കാട്ടാക്കടയിലെ കുടുംബവീട്ടിൽ. കാട്ടാക്കട സ്വദേശിയായ രാഗീഷ് രാജ നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വിവിധ
മാധ്യമങ്ങളുടെ പ്രാദേശിക ലേഖകനായും പ്രവർത്തിച്ചവരികയായിരുന്നു.