പട്‌ന: പുതുതായി വാങ്ങിയ എസ്യുവി മോഷണം പോകാതിരിക്കാന്‍ അസാധാരണ മാര്‍ഗം സ്വീകരിച്ച് വാഹന ഉടമ. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ വീടിന്റെ രണ്ടാം നിലയിലേക്ക് ഉയര്‍ത്തി പാര്‍ക്ക് ചെയ്തിരിക്കുകയാണ് ബിഹാറിലെ ഗോപാല്‍ഗഞ്ചിലെ ഉടമ. കാറിനെ ക്രെയിനില്‍ ഉയര്‍ത്തി വീടിന് മുകളിലെത്തിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന മനോജ് യാദവാണ് വാഹനത്തിന്റെ ഉടമയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കാര്‍ സംരക്ഷിക്കാന്‍ ആദ്യം ഒരു ഡ്രൈവറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചതോടെ വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് മനോജിന് ആശങ്കയുണ്ടായി.
Bihar=Jugad😇
गोपालगंज के मांझा थाना क्षेत्र के मारी टोला के मनोज यादव जी विदेश जा रहे थे, तो उन्हें अपनी स्कॉर्पियो की चोरी होने का डर सताने लगा…. चोरों से गाड़ी बचाने के लिए उन्होंने जुगाड़ भिड़ाया और क्रेन बुलवाकर पूरी की पूरी गाड़ी सीधे अपने मकान की छत पर ही पार्क करवा… pic.twitter.com/kDR4It8oub
— Garima Bharti (@GarimaBharti19) September 7, 2026
ഇതോടെയാണ് സാധാരണ പാര്‍ക്കിങ് രീതികള്‍ക്ക് പകരം വ്യത്യസ്തമായ വഴി ഉടമ കണ്ടെത്തിയത്. ക്രെയിന്‍ എത്തിച്ച് പുത്തന്‍ എസ്യുവി റോഡില്‍ നിന്ന് ഉയര്‍ത്തി വീടിന്റെ മുകളിലെ നിലയില്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യുകയായിരുന്നു. ക്രെയിനില്‍ കെട്ടിത്തൂക്കിയ നിലയില്‍ കാര്‍ ഉയര്‍ത്തുന്നതും പിന്നീട് വീടിന്റെ ഒന്നാം നിലയ്‌ക്ക് മുകളില്‍ ശ്രദ്ധാപൂര്‍വം ഇറക്കിവയ്‌ക്കുന്നതുമാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്‌ക്കാണ് വഴിവച്ചത്. ‘കാര്‍ മോഷ്ടിക്കാന്‍ ഇനി മോഷ്ടാക്കള്‍ ക്രെയിനുമായി വരേണ്ടിവരുമോ?’ എന്ന തരത്തിലുള്ള രസകരമായ കമന്റുകളും വീഡിയോയ്‌ക്ക് താഴെ നിറയുന്നുണ്ട്.