‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 07:59 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് സർക്കാർ കരാറുകാരിൽ നിന്ന് കരാർ തുകയുടെ 7.5 ശതമാനം മുതൽ 10 ശതമാനം വരെ ‘പാർട്ടി ഫണ്ടായി’ ഈടാക്കിയിരുന്നുവെന്ന് മുഖ്യമന്ത്രി ജോസഫ്  വിജയ് . എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ ഗുരുതര ആരോപണം ഉന്നയിച്ചത്.

കരാർ തുകയുടെ നിശ്ചിത ശതമാനം ഒറ്റത്തവണയായി അല്ല, ലോൺ തിരിച്ചടയ്‌ക്കുന്നതുപോലെ ഗഡുക്കളായാണ് പിരിച്ചിരുന്നതെന്നും ജോസഫ്  വിജയ് നിയമസഭയിൽ ആരോപിച്ചു.

മുൻ മന്ത്രി വി. സെന്തിൽ ബാലജിയുടെ നേതൃത്വത്തിൽ ടാസ്മാക് ബാറുകളിൽ നിന്നും മറ്റിടങ്ങളിൽ നിന്നും പണം പിരിച്ച സംഘത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ‘കരൂർ ഗാങ്’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിഎംകെ ഭരണകാലത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ പോലും വളരെ വ്യവസ്ഥാപിതമായി നടപ്പാക്കിയിരുന്നുവെന്നും ജോസഫ്  വിജയ് ആരോപിച്ചു.

അന്നത്തെ മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും അന്നത്തെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഈ ഇടപാടുകളുടെ നേരിട്ടുള്ള ഗുണഭോക്താക്കളാണെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നതായും ജോസഫ്  വിജയ് നിയമസഭയിൽ അവകാശപ്പെട്ടു.

കരാറുകാരിൽ നിന്ന് പണം പിരിച്ചുവെന്ന ആരോപണം മുതൽ ടാസ്മാക് ബാറുകളിൽ നിന്നുള്ള പണപ്പിരിവ് വരെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് മുൻ ഡിഎംകെ സർക്കാരിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ കടുത്ത വിമർശനം ഉന്നയിച്ചത്. ആരോപണങ്ങൾക്ക് അടിസ്ഥാനമായി ഇഡി രേഖകളെയാണ് ജോസഫ്  വിജയ് ചൂണ്ടിക്കാട്ടിയത്.

അതേസമയം മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നത് ഉൾപ്പെടെയുള്ള 15 നിർണായക ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തതിനാലാണ് മുഖ്യമന്ത്രി സിനിമാ സ്റ്റൈലിൽ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധതിരിക്കാൻ ശ്രമിക്കുന്നതെന്ന് ഉദയനിധി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സഭയിൽ വലിയ ബഹളവും ഉണ്ടായി. തുടർന്ന് ഡിഎംകെ എംഎൽഎമാർ സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.

ഡിഎംകെ ഭരണകാലത്തെ സാമ്പത്തിക ഇടപാടുകളും അഴിമതി ആരോപണങ്ങളും മുൻനിർത്തി മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കും അതിനെതിരെ ഉദയനിധി ഉയർത്തിയ വിമർശനങ്ങൾക്കും പിന്നാലെ നിയമസഭാ നടപടികൾ സംഘർഷഭരിതമായി.

Tags: Udhayanidhi StalinKarur GangDMK Corruption AllegationsVijay Joseph
Share
Tweet
SendShare

More News from this section

ഓൾഡ് മങ്ക് ‘റം’ അല്ല?; മഹാരാഷ്‌ട്രയിൽ വിൽപ്പന നിർത്തി; കോടതിയിൽ കേസ്

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

ഗംഗയടക്കം രാജ്യത്തെ 8 പുണ്യനദികളിൽ നിന്ന് ശേഖരിച്ച 1,008 ലിറ്റർ ജലം ,514 ദേവതകൾക്ക് കലശങ്ങൾ, 56 യാഗശാലകളും 184 കുണ്ഡങ്ങളും,17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മീനാക്ഷി അമ്മന് മഹാകുംഭാഭിഷേകം

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

‘കൈകൊണ്ട് തൊടാൻ പോലും കഴിയാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്’; വിമർശകർക്ക് മറുപടിയുമായി സഞ്ജീവ് സന്യാൽ

Latest News

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

30 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; തൊടുപുഴയിൽ സ്ലാബ് തകർന്നുവീണ് കോതമംഗലം സ്വദേശികളായ രണ്ട് തൊഴിലാളികൾ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies