വധശ്രമക്കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ; വിദേശത്തേക്ക് കടന്നത് ജാമ്യത്തിലിറങ്ങിയ ശേഷം

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: വധശ്രമക്കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ. കണ്ണൂർ അഴീക്കോട് മീൻകുന്ന് സ്വദേശി ഫസലിനെയാണ് കണ്ണൂർ സിറ്റി പൊലീസ് പിടികൂടിയത്.

1997ൽ അഴീക്കോട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഫസൽ അറസ്റ്റിലായത്. കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടക്കുകയായിരുന്നു.

കേസിൽ പിന്നീട് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഫസലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളായി ഇയാൾ വിദേശത്തായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിദേശത്തുനിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയതോടെയാണ് കണ്ണൂർ സിറ്റി പൊലീസ് ഫസലിനെ പിടികൂടിയത്.

Share