പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 07:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ചിറയിൻകീഴിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അച്ചടക്ക നടപടി നേരിട്ട പാളയം പ്രദീപിനെ തന്റെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എംഎൽഎ. നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ ഇതുസംബന്ധിച്ച് എംഎൽഎ കത്ത് നൽകി.

2026 മെയ് 21 മുതൽ മുൻകാല പ്രാബല്യത്തോടെ പാളയം പ്രദീപിന് നിയമനം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ചിറയിൻകീഴിലുണ്ടായ സംഘർഷത്തെ തുടർന്ന് കെപിസിസി അച്ചടക്ക നടപടി സ്വീകരിച്ച വ്യക്തിയാണ് പാളയം പ്രദീപ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദീപിനെ തന്റെ പി എ ആയി നിയമിക്കണമെന്ന ആവശ്യവുമായി രമ്യ ഹരിദാസ് രംഗത്തെത്തിയത്.

പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പുകൾ നിലനിൽക്കെയാണ് രമ്യ ഹരിദാസ് നിയമനത്തിനായി നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഇതേ ആവശ്യവുമായി നേരത്തെ എംഎൽഎ സ്പീക്കറുടെ ഓഫീസിനെയും സമീപിച്ചിരുന്നു. എന്നാൽ എംഎൽഎമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട അപേക്ഷകൾ നൽകേണ്ടത് നിയമസഭാ സെക്രട്ടറിക്കാണെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച രമ്യ ഹരിദാസ് നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്.

അതേസമയം, ചിറയിൻകീഴ് സംഘർഷവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ സമിതിക്ക് മുന്നിൽ രമ്യ ഹരിദാസ് നേരിട്ട് ഹാജരായിരുന്നില്ല. എം എം ഹസൻ അധ്യക്ഷനായ സമിതിക്ക് മുന്നിൽ നേരിട്ട് എത്താതിരുന്ന രമ്യ, പാലക്കാട്ടെത്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

രമ്യ ഹരിദാസ് ഡൽഹിയിലായിരുന്നതിനാൽ ഫോണിലൂടെയാണ് മൊഴിയെടുത്തതെന്ന് അന്വേഷണ സമിതി അധ്യക്ഷൻ എം എം ഹസൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണ സമിതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ഉയർന്നതിനെ തുടർന്ന്, ഡൽഹിയിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നെങ്കിലും അസുഖത്തെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നുവെന്ന് രമ്യ ഹരിദാസ് പിന്നീട് വിശദീകരിച്ചിരുന്നു.

ഇതിനിടെയാണ് അച്ചടക്ക നടപടി നേരിട്ട പാളയം പ്രദീപിനെ തന്റെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎ നിയമസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്. പ്രദീപിന് മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്ന ആവശ്യം കൂടിയുള്ളതിനാൽ, രമ്യയുടെ പുതിയ നീക്കം കോൺഗ്രസിനുള്ളിൽ കൂടുതൽ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Tags: Ramya haridasPalayam PradeepChirayinkeezhu Congress ClashKerala Congress Controversy
Share
Tweet
SendShare

More News from this section

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

പ്രസവശേഷം അമിത രക്തസ്രാവം; മലപ്പുറത്ത് 24 കാരി മരിച്ചു; കുഞ്ഞ് ചികിത്സയിൽ

Latest News

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

ഓൾഡ് മങ്ക് ‘റം’ അല്ല?; മഹാരാഷ്‌ട്രയിൽ വിൽപ്പന നിർത്തി; കോടതിയിൽ കേസ്

30 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; തൊടുപുഴയിൽ സ്ലാബ് തകർന്നുവീണ് കോതമംഗലം സ്വദേശികളായ രണ്ട് തൊഴിലാളികൾ മരിച്ചു

ഉർദു ദിനപത്രത്തിനെതിരായ കള്ളപ്പണക്കേസ്; തൃണമൂൽ എംപി നദീമുൽ ഹഖുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

കുന്നംകുളം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഡ്രൈവർ കീഴടങ്ങി; 36 മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിലെത്തി, അപകടത്തിൽ മദ്യലഹരിയിലായിരുന്നെന്ന് എഫ്‌ഐആർ

‘വത്സൻ തില്ലങ്കേരിയുടെ കോളജിലെ വിദ്യാർത്ഥികളിൽ ഹിന്ദുത്വ ചിന്ത വളരാതിരിക്കാൻ സിപിഎം വക കോളജ്!!! ഇസ്ലാമികബോധം വളരുമെന്ന് ഭയന്ന് ഇതുവരെ സ്ഥാപനങ്ങൾ ആരംഭിക്കാൻ ഇവർ ശ്രമിച്ചിട്ടുണ്ടോ?’: ശശികല ടീച്ചർ

പ്രധാനമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; തൊടുപുഴ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ, നടപടി യുവമോർച്ചയുടെ പരാതിക്ക് പിന്നാലെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies