ഒരു മണിക്കൂറിനിടെ രണ്ടിടത്ത് മാലപൊട്ടിക്കൽ; മോഷ്ടിച്ച ബൈക്കിൽ കറങ്ങി കവർച്ച, രണ്ട് യുവാക്കൾ പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: ഒരു മണിക്കൂറിനിടെ രണ്ട് സ്ഥലങ്ങളിൽ സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. മാഹീൻ, താരിഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശക്തികുളങ്ങര, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് ഇന്നലെ രാത്രി മാലപൊട്ടിക്കൽ നടന്നത്. ബൈക്കിലെത്തിയ പ്രതികൾ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളെ പിന്തുടർന്നാണ് മാല കവർന്നതെന്ന് പൊലീസ് പറഞ്ഞു.

വർക്കലയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലായിരുന്നു പ്രതികൾ കവർച്ചയ്‌ക്കായി കറങ്ങി നടന്നത്. സംഭവങ്ങൾക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് തിരിച്ചറിഞ്ഞത്. ഉളിയക്കോവിലിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് മാഹീനും താരിഖും പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Share