ഡല്‍ഹിയുടെ 'ടീം'ലേക്ക് സഞ്ജുവും; ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മലയാളി താരം
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡല്‍ഹിയുടെ ‘ടീം’ലേക്ക് സഞ്ജുവും; ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മലയാളി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2026, 10:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും യുവജനങ്ങളുടെ പ്രിയതാരവുമായ സഞ്ജു സാംസണെ ഡല്‍ഹിയിലെ മോട്ടി നഗറിലെ ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. മദന്‍ ലാല്‍ ഖുറാന ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സംരംഭമാണിത്. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് സഞ്ജുവിനെ സന്ദര്‍ശിച്ച ശേഷം നിയമനം പ്രഖ്യാപിച്ചത്. സഞ്ജുവിനെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ജന കൗശല്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക പോസ്റ്ററും രേഖ ഗുപ്തയും സഞ്ജു സാംസണും ചേര്‍ന്ന് പ്രകാശനം ചെയ്തു. ”ഭാരതത്തിന്റെ സ്റ്റാര്‍ ക്രിക്കറ്ററും യുവജനങ്ങളുടെ പ്രചോദനവുമായ സഞ്ജു സാംസണെ സന്ദര്‍ശിച്ച് ‘ടീം ഡല്‍ഹി’യില്‍ ചേര്‍ന്നതില്‍ അഭിനന്ദിച്ചു,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

സഞ്ജുവിന് ഡല്‍ഹിയുമായി പ്രത്യേക ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാല്യകാലത്തിന്റെ പ്രധാനഘട്ടം ഡല്‍ഹിയില്‍ ചെലവഴിച്ച സഞ്ജു അവിടെവച്ചാണ് ക്രിക്കറ്റിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്. ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറെന്ന നിലയില്‍ ഡല്‍ഹിയിലെ യുവാക്കളെ നൈപുണ്യ വികസനം, തൊഴില്‍ അവസരങ്ങള്‍, സ്വയംപര്യാപ്തത എന്നിവയിലേക്ക് പ്രചോദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. രേഖ ഗുപ്തയുടെ മണ്ഡലമായ ഷാലിമാര്‍ ബാഗില്‍ ജന കൗശല്‍ കേന്ദ്രത്തിന് കീഴില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആരംഭിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.

അടുത്ത ഒരു വര്‍ഷത്തിനിടെ ഒരു കോടി ആളുകള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നൈപുണ്യം നല്‍കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് യുവാക്കളിലേക്ക് എത്തിക്കുന്നതിനായി തയ്യാറാക്കുന്ന വീഡിയോ സന്ദേശത്തിലും സഞ്ജു സാംസണ്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഎല്‍എ ഹരീഷ് ഖുറാന, ട്രിനിറ്റി ഫൗണ്ടേഷന്റെ മുതിര്‍ന്ന അംഗങ്ങള്‍, ഐഎസിടി എജ്യുക്കേഷന്റെ പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Tags: sanju samsonbrand ambasadorTeam DelhiJan Kaushal Kendra
Share
Tweet
SendShare

More News from this section

ടി20യില്‍ 15,000 റണ്‍സ്; ചരിത്രനേട്ടവുമായി ജോസ് ബട്ലര്‍, മറികടന്നത് പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡ്

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

അഗാര്‍ക്കര്‍ പുറത്തേക്കോ? പകരക്കാരായി രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; ബിസിസിഐ തീരുമാനം നാളെ

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

Latest News

ഡല്‍ഹിയുടെ ‘ടീം’ലേക്ക് സഞ്ജുവും; ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മലയാളി താരം

സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു; സുഹൃത്ത് ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍

തായിഫ് വ്യോമതാവളത്തില്‍ ഇറ്റാലിയന്‍ യൂറോഫൈറ്ററിന് നേരെ ആക്രമണം; വിമാനം തകര്‍ന്നു, സൈനികര്‍ സുരക്ഷിതര്‍ എന്ന് റിപ്പോര്‍ട്ട്

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് സഞ്ചിത പ്രധാന്‍ ദെ; നന്ദിഗ്രാമില്‍ നിര്‍ണായക നീക്കം

ചിപ്പ് ഡിസൈന്‍ മുതല്‍ ഫാബ് വരെ; സെമികോണ്‍ 2.0യിലൂടെ ഇന്ത്യയുടെ സെമികണ്ടക്ടര്‍ കുതിപ്പ്, ഒരു ലക്ഷം കോടി നിക്ഷേപ പ്രതിബദ്ധത: അശ്വിനി വൈഷ്ണവ്

പശ്ചിമേഷ്യ മുതല്‍ ഊര്‍ജം വരെ; മോദിയും യുഎഇ പ്രസിഡന്റും ഫോണില്‍ ചര്‍ച്ച ചെയ്തത് സുപ്രധാന വിഷയങ്ങള്‍

18ല്‍ തുടങ്ങി, 41ലും തുടരുന്നു; റൊണാള്‍ഡോയ്‌ക്ക് വീണ്ടും പോര്‍ച്ചുഗല്‍ ജഴ്സി, നേഷന്‍സ് ലീഗ് ടീമില്‍

കൃഷിയിടത്തിലേക്ക് പോയി, തിരിച്ചെത്തിയില്ല; വെള്ളരിക്കുണ്ടില്‍ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies