ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ ഇരുചക്ര വാഹന യാത്രക്കാരിയാണ് മരിച്ചത്.

വാഗമണിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു. അപകടത്തില്‍ യുവതി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായാണ് വിവരം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഘത്തിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Share