ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി പൃഥ്വിരാജ്; മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജായിലെത്തിയത് ഭാര്യ സുപ്രിയയ്‌ക്കൊപ്പം

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ഗണപതി ഭഗവാന്റെ അനുഗ്രഹം നേടി നടൻ പൃഥ്വിരാജ് സുകുമാരൻ. പുതിയ ചിത്രം ‘ദായ്റ’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെയാണ് താരം മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജായിലെത്തി ഗണപതി ഭഗവാന്റെ അനുഗ്രഹം തേടിയത്.

ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും പൃഥ്വിരാജിനൊപ്പമുണ്ടായിരുന്നു. വെള്ള കുർത്തയും പൈജാമയും ധരിച്ചെത്തിയ താരം നെറ്റിയിൽ തിലകമണിഞ്ഞാണ്  പ്രാർഥന നടത്തിയത്. ദർശനത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പ്രമുഖ താരങ്ങളും വ്യവസായ പ്രമുഖരും  ലാൽബാഗ്ച രാജയിൽ ദർശനം നടത്താറുണ്ട്. 1934ൽ സ്ഥാപിതമായ ലാൽബാഗ്ച രാജ പന്തലിലേക്ക് ഓരോ വർഷവും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദായ്റ’ സെപ്റ്റംബർ 18നാണ് തിയേറ്ററുകളിലെത്തിയത്. എന്നാൽ സിനിമ തിയറ്ററിൽ കാര്യമായ പ്രതികരണം നേടിയില്ലെന്നാണ് റിപ്പോർട്ട്.  ദേശീയ പുരസ്കാര ജേതാവായ സംവിധായിക മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രത്തിൽ കരീന കപൂർ ഖാനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് യുവരാജ് ഗോകുൽ എഴുതിയ പോസ്റ്റും വലിയ ശ്രദ്ധനേടുകയാണ്. ‘കാര്യമായി എന്തോ പറ്റിയിട്ടുണ്ട്…. സംസര്‍ഗ്ഗം കുറച്ച് നല്ല മനുഷ്യരുമായി വന്നപ്പോള്‍ ഉണ്ടാകുന്ന മാറ്റമാണെന്ന് തോന്നുന്നു….’ എന്നാണ് യുവരാജ് കുറിച്ചത്.

Share