നാളെ പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

Published by
ജനം വെബ്‌ഡെസ്ക്

ആലപ്പുഴ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ  കാളകെട്ട് ഉത്സവം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകളിൽ നാളെ (ബുധനാഴ്ച) പ്രാദേശിക അവധി. കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്കാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.

ഇരു താലൂക്കുകളിലെയും എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് 28-ാം ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന കാളകെട്ട് ഉത്സവം.

 

Share