ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: തുടർച്ചയായ അവധിയും ബാങ്ക് പണിമുടക്കും കണക്കിലെടുത്ത് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ. വരുന്ന ഞായറാഴ്ച രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കും. ഗ്രാമീണ ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകൾ സാധാരണ ദിവസങ്ങളിലേതുപോലെ പ്രവർത്തിക്കാനാണ് നിർദേശം.

സെപ്റ്റംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 26, 27 തീയതികളിലെ വാരാന്ത്യ അവധിക്ക് പിന്നാലെയാണ് മൂന്ന് ദിവസത്തെ പണിമുടക്ക്. ഇതിന് മുന്നോടിയായി ഉപഭോക്താക്കൾക്ക് അവശ്യ ബാങ്കിംഗ് സേവനങ്ങൾ പൂർത്തിയാക്കാൻ അവസരം നൽകുന്നതിനാണ് ഞായറാഴ്ച ബാങ്കുകൾ തുറക്കുന്നത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

തുടർച്ചയായ അവധി ദിവസങ്ങൾക്ക് പിന്നാലെ മൂന്ന് ദിവസത്തെ പണിമുടക്ക് കൂടി വരുന്നതോടെ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാനുള്ള സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാനും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കുറയ്‌ക്കാനുമാണ് ഞായറാഴ്ച പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് സർക്കാരും ബാങ്ക് മാനേജ്‌മെന്റുകളും യൂണിയനുകളോട് അഭ്യർഥിച്ചിട്ടുണ്ട്. അത്യാവശ്യ ബാങ്കിംഗ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Share