തിരുവനന്തപുരം: ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി അറിയിച്ച് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. തിരുവനന്തപുരം കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന പരിപാടിയിലാണ് സംഭവം. പ്രധാനമന്ത്രിയുടെ ചിത്രം പരിപാടിയില്‍ ഉപയോഗിക്കാത്തതില്‍ സംഘാടകരെ മേയര്‍ പ്രതിഷേധം അറിയിച്ച ശേഷം മടങ്ങുകയായിരുന്നു.
കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പതിനൊന്നാമത് ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിച്ചത്. ആരോഗ്യ മന്ത്രി കെ. മുരളീധരനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. ചടങ്ങില്‍ മേയര്‍ വി.വി. രാജേഷ് മുഖ്യാതിഥിയായിരുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതിനെതിരെയാണ് മേയര്‍ അതൃപ്തി അറിയിച്ചത്. കൂടാതെ നിശ്ചയിച്ച സമയത്ത് മന്ത്രിമാര്‍ എത്താത്തതിലും മേയര്‍ പ്രതിഷേധം രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ദേശീയതലത്തില്‍ നടക്കുന്ന ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായ പരിപാടിയില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മേഖലയിലെ ഇടപെടലുകളും പദ്ധതികളും ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ ചടങ്ങിന്റെ അവതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.