കണ്ണൂർ: ആറളം മേഖലയിൽ ഭീതി വിതച്ച കെഎം വൺ എന്ന മൊഴയാനയെ പിടികൂടാനുള്ള ദൗത്യത്തിന് തുടക്കമായി. ആനയെ പിടികൂടുന്നതിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ആറളത്ത് എത്തിച്ചു.
നിലവിൽ കെഎം വൺ എന്ന് കണ്ണൂർ മഖ്ന ഉൾവനത്തിലാണ്. ആനയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് വനത്തിനുള്ളിൽ തെരച്ചിൽ നടത്തും. ആനയെ കണ്ടെത്തിയ ശേഷം ജനവാസ മേഖലയ്‌ക്ക് സമീപത്തേക്ക് എത്തിച്ചായിരിക്കും മയക്കുവെടി വയ്‌ക്കാനുള്ള നടപടികൾ സ്വീകരിക്കുക.
ആനയുടെ ആക്രമണത്തിൽ ആറളത്ത് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കെഎം വണ്ണിനെ പിടികൂടുന്നതിനായി വനം വകുപ്പ് ‘ഓപ്പറേഷൻ മഖ്ന’ ദൗത്യത്തിന് തീരുമാനിച്ചത്. ആനയെ സുരക്ഷിതമായി പിടികൂടി ജനവാസ മേഖലയിൽനിന്ന് മാറ്റുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. കുങ്കിയാനകളുടെ സഹായത്തോടെയായിരിക്കും തുടർ നടപടികൾ.