അമ്മയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു; ഹണിട്രാപ്പ് കേസ് പ്രതി അശ്വതി അച്ചുവിനും മകൾക്കുമെതിരെ കേസ്

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയെ ആക്രമിച്ചെന്ന പരാതിയിൽ ഹണിട്രാപ്പ് കേസ് പ്രതി അശ്വതി അച്ചുവിനെതിരെ  കേസ്. ഇടമുളയ്‌ക്കൽ സ്വദേശിനി രാധാമണിക്കാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. അശ്വതി അച്ചു എന്ന അശ്വതി (37), ചെറുമകൾ അമൃത (18) എന്നിവർ ചേർന്നാണ് രാധാമണിയെ ആക്രമിച്ചത്.

ശനിയാഴ്ച രാത്രി 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാധാമണിയും ഭർത്താവ് അശോകനും താമസിക്കുന്ന വീട്ടിലെത്തിയ അശ്വതിയും അമൃതയും ഇരുവരെയും പുറത്താക്കിയ ശേഷം വീടിന് പൂട്ടിട്ടെന്നാണ് പരാതി.

തുടർന്നാണ് രാധാമണിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയായിരുന്നു.  മുഖത്താണ് രാധാമണിക്ക് പൊള്ളലേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

രാധാമണിയുടെയും അശോകന്റെയും പേരിലുള്ള വീടും സ്ഥലവും തങ്ങളുടെ പേരിലേക്ക് എഴുതി നൽകണമെന്ന ആവശ്യമാണ് തർക്കത്തിന് കാരണമായതെന്ന് എഫ്‌ഐആറിൽ പറയുന്നു.  അശ്വതി നേരത്തെയും അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നു. പലതവണ കൈകൊണ്ടും കമ്പികൊണ്ടും മർദിച്ചിരുന്നതായി രാധാമണി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ആയൂർ ഒഴുകുപാറയ്‌ക്കൽ സ്വദേശിനിയായ  ‘അശ്വതി അച്ചു’. സംഭവവുമായി ബന്ധപ്പെട്ട് ചടയമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്. ആക്രമണത്തിന്റെ സാഹചര്യങ്ങളും സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പശ്ചാത്തലവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

 

Share