മധുര: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ കാണാനായി മധുരയില്‍ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആളുകള്‍. സര്‍ക്കാര്‍ രാജാജി ആശുപത്രിക്ക് സമീപം മണിക്കൂറുകളോളം കാത്തുനിന്ന ജനക്കൂട്ടത്തില്‍ പത്തിലേറെ പേര്‍ കടുത്ത തിരക്കും ചൂടും കാരണം കുഴഞ്ഞുവീണു. മുഖ്യമന്ത്രിയെ നേരില്‍ കാണുന്നതിനായി ഏറെ നേരം ആളുകള്‍ കാത്തുനിന്നിരുന്നു. ഇതിനിടെ ഉണ്ടായ അമിതമായ ജനത്തിരക്കും ഉയര്‍ന്ന ചൂടും ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുകയായിരുന്നു.
കുഴഞ്ഞുവീണവരെ സുരക്ഷാ ഉദ്യോഗസ്ഥരും വോളന്റിയര്‍മാരും ചേര്‍ന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നല്‍കി. ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് വിജയ് മധുരയിലെത്തിയത്. ചടങ്ങിനോടനുബന്ധിച്ചാണ് മുഖ്യമന്ത്രിയെ കാണാന്‍ വലിയ ജനക്കൂട്ടം പ്രദേശത്ത് എത്തിയത്.