കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2026, 01:07 pm IST
Facebook
Twitter
WhatsAppTelegram

തിരുച്ചിറപ്പള്ളി: കടം നൽകിയ പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയ തർക്കത്തിനിടെ സ്വകാര്യ പോളിടെക്നിക് കോളജ് അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. തിരുച്ചിറപ്പള്ളി തുറൈയൂരിനടുത്ത് കീരംപുരം സ്വദേശിനി സുകന്യ (36) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം പാലത്തിനടിയിൽ അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

തുറൈയൂരിനടുത്തുള്ള കാളിപ്പെട്ടിയിലെ സ്വകാര്യ പോളിടെക്നിക് കോളജിൽ പ്രൊഫസറായി ജോലി ചെയ്തുവരികയായിരുന്നു സുകന്യ. ഭർത്താവുമായി വേർപിരിഞ്ഞ് ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്. ഇവർ അധ്യാപനത്തിന് പുറമെ വായ്പ നൽകുകയും ലോട്ടറി വ്യാപാരം നടത്തുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്.

വീട്ടിലെത്തിയതിന് പിന്നാലെ തർക്കം

തുറൈയൂർ കണ്ണനൂർ സമതുവപുരം സ്വദേശികളായ സുമതിയും ഭർത്താവ് ദുരൈരാജും സുകന്യയിൽനിന്ന് പണം കടം വാങ്ങിയിരുന്നതായാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 20ന് കടം നൽകിയ പണവും ചൂതാട്ടത്തിനായി നൽകിയ പണവും തിരികെ വാങ്ങുന്നതിനായി സുകന്യ ഇവരുടെ വീട്ടിലെത്തി.

ഇവിടെവച്ച് സുകന്യയും ദമ്പതികളും തമ്മിൽ തർക്കമുണ്ടായെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് ദമ്പതികൾ സുകന്യയെ ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. കൊലപാതകത്തിന് ശേഷം മൃതദേഹം കാരട്ടാംപട്ടിക്ക് സമീപത്തെ പാലത്തിനടിയിൽ ഉപേക്ഷിച്ചതായും പൊലീസ് പറയുന്നു.

പാലത്തിനടിയിൽ അഴുകിയ മൃതദേഹം

സുകന്യ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് മനോഹരൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെ സെപ്റ്റംബർ 24ന് കാരട്ടാംപട്ടി പാലത്തിനടിയിൽനിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പുലിവാലം പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പാലത്തിനടിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് സുകന്യയുടെ മരണവുമായി ബന്ധപ്പെട്ട് സുമതിയെയും ദുരൈരാജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു .

എസ്‌ഐക്കെതിരെയും നടപടി

അതേസമയം, സുകന്യയെ കാണാതായ വിവരം അറിയിക്കാനെത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽനിന്ന് മതിയായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സുകന്യയുടെ പിതാവ് തുറൈയൂർ പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ അതിർത്തി സംബന്ധമായ കാര്യം ചൂണ്ടിക്കാട്ടി പരാതി സ്വീകരിക്കുന്നതിൽ എസ്‌ഐ ദിനേശ് വീഴ്ച വരുത്തിയെന്നാണ് ആരോപണം.

സമയബന്ധിതമായി നടപടി സ്വീകരിച്ചിരുന്നെങ്കിൽ സുകന്യയെ രക്ഷിക്കാനാകുമായിരുന്നുവെന്ന വിമർശനവും ഉയർന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എസ്‌ഐ ദിനേശിനെ സായുധ സേനയിലേക്ക് മാറ്റാൻ തിരുച്ചിറപ്പള്ളി ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.

Tags: Tamil Nadu Crime NewsTrichy Professor MurderSukanya Murder CaseThuraiyur Double Arrest
Share
Tweet
SendShare

More News from this section

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ  കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം

123 വർഷം മുമ്പ് മണൽ നിറച്ച് ബ്രിട്ടീഷുകാർ അടച്ചിട്ടു; കൊണാർക് സൂര്യക്ഷേത്രത്തിന്റെ അകത്തളം വീണ്ടും തുറക്കുന്നു; മറച്ചുവച്ച ചരിത്രം ഇനി ലോകത്തിന് മുന്നിൽ

ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് മാറ്റിവച്ചു; ഐബിഎയുമായി ധാരണ, സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും, എല്ലാ ശനിയാഴ്ചയും അവധിയാക്കുന്നതിൽ ഉന്നതതല സമിതി

Latest News

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം;വി ഡി സതീശൻ അനുകൂലികളായ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, നടപടി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ

കായംകുളം എൽമെക്സ് ആശുപത്രിയിൽ 37കാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, ന്യൂറോ ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും അനസ്തേഷ്യ രോഗാവസ്ഥ വഷളാക്കിയെന്നും പരാതി

“നിങ്ങൾ ഒറ്റയ്‌ക്കല്ല”; ബ്രസീലിന്റെ ലോകകപ്പ് തോൽവിയിൽ ശരീരം തകർന്ന അക്ഷയെ തേടി ബ്രസീലിയൻ മാധ്യമപ്രവർത്തകർ വീട്ടിൽ!

“അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യത ഇല്ല”; വഖ്‍ഫ് ബോർഡ് പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies