പത്തനംതിട്ട: കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായ 20കാരിയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനി ദിന്‍ഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തായ കീഴൂക്കര സ്വദേശി ജിത്തുവിനെ പൊലീസ് പിടികൂടി. കോഴഞ്ചേരി മാരാമണ്‍ റിസോര്‍ട്ടില്‍ ഇന്ന് ഉച്ചയോടെയാണ് കൊലപാതകം നടന്നത്. റിസപ്ഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് ദിന്‍ഷയ്‌ക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിന്‍ഷ റിസോര്‍ട്ടില്‍ ജോലിയില്‍ പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിരുന്നുള്ളൂ. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.