നഗോയ: അമ്പെയ്‌ത്തില്‍ ഉന്നം തെറ്റാതെ ഇന്ത്യ. കോമ്പൗണ്ട് ഇനത്തില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ ഹാട്രിക് തികച്ചു. പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം. കുശാല്‍, സാഹില്‍ ജാധവ്, ഗണേഷ് മണി എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘമാണ് പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനയെ 238-237 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം പത്തായി.
നേരത്തെ മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തിലും വനിതാ കോമ്പൗണ്ട് ടീം ഇനത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. മിക്‌സഡ് ടീം ഫൈനലില്‍ ചികിത തനിപര്‍ത്തിയും സാഹില്‍ യാദവും അടങ്ങിയ ഇന്ത്യന്‍ സഖ്യം ദക്ഷിണ കൊറിയയുടെ പാര്‍ക്ക് ജങ് യൂണ്‍ചോയ് യോങ് ഹി സഖ്യത്തെയാണ് തോല്‍പ്പിച്ചത്. മത്സരം 157-157 എന്ന നിലയില്‍ സമനിലയായതിനെ തുടര്‍ന്ന് ഷൂട്ട് ഓഫിലാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വനിതാ കോമ്പൗണ്ട് ടീം ഫൈനലില്‍ ചികിത തനിപര്‍ത്തി, ജ്യോതി സുരേഖ വെന്നം, പ്രീതിക പ്രദീപ് എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം ചൈനയെ 238-234 എന്ന സ്‌കോറിന് പരാജയപ്പെടുത്തി സ്വര്‍ണം സ്വന്തമാക്കിയിരുന്നു. പുരുഷ ടീം സ്വര്‍ണത്തോടെ കോമ്പൗണ്ട് അമ്പെയ്‌ത്തിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്ന് സ്വര്‍ണമായി ഉയര്‍ന്നു.