വിഴിഞ്ഞം: ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവും യുവതിയും അറസ്റ്റില്‍. സുഹൃത്തുക്കളായ തൃശൂര്‍ മുരിങ്ങൂര്‍ നാലുകെട്ടില്‍ കടവിള വീട്ടില്‍ ഷഫീഖ് (49), മലപ്പുറം നിലമ്പൂര്‍ പാടികുളത്തുംപടി വീട്ടില്‍ സഫ്ന (32) എന്നിവരെയാണ് വിഴിഞ്ഞം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശികളായ അജിത, മേരി ഗ്ലാന്‍സ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് നടപടി. ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനിയില്‍ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇരുവരില്‍നിന്നും 21 ലക്ഷം രൂപ ഷഫീഖും സഫ്നയും വാങ്ങിയതെന്നാണ് പരാതി.
കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കാര്‍ പ്രതികള്‍ക്ക് പണം നല്‍കിയത്. തുടര്‍ന്ന് ഓസ്ട്രേലിയയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികളില്‍നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെയാണ് പരാതിക്കാര്‍ വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്. വിഴിഞ്ഞം സി.ഐ. കെ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. എം. പ്രശാന്ത് ഉള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മലപ്പുറത്തും തൃശൂരിലും നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
എസ്.സി.പി.ഒ. വി.യു. വിനയകുമാര്‍, സി.പി.ഒ. ആര്‍. റെജിന്‍, വനിതാ സി.പി.ഒ. ലിനി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.