കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2027 ജനുവരിയില്‍ വീണ്ടും ക്ഷാമബത്ത, ക്ഷാമാശ്വാസംവര്‍ധിച്ചേക്കും. നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ക്ഷാമബത്തയും ക്ഷാമാശ്വാസവും 67 ശതമാനമായി ഉയരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വ്യാവസായിക തൊഴിലാളികള്‍ക്കായുള്ള ഉപഭോക്തൃ വിലസൂചികയായ ഇജകകണയിലെ ഏറ്റവും പുതിയ കണക്കുകളാണ് ഡിഎ വര്‍ധനയ്‌ക്കുള്ള സൂചന നല്‍കുന്നത്. എന്നാല്‍ 2027 ജനുവരിയിലെ അന്തിമ നിരക്ക് ഇപ്പോള്‍ ഉറപ്പായിട്ടില്ല. 2026 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാല് മാസങ്ങളിലെ വിലസൂചിക കണക്കുകള്‍ കൂടി പുറത്തുവന്ന ശേഷമായിരിക്കും യഥാര്‍ഥ നിരക്ക് വ്യക്തമാകുക.

2026 ഓഗസ്റ്റിലെ CPI-IW 1.2 പോയിന്റ് ഉയര്‍ന്ന് 154.4 ആയി. ഈ കണക്കിന്റെ അടിസ്ഥാനത്തിലുള്ള സൂചനാ കണക്കുപ്രകാരം 2027 ജനുവരിയിലെ ഡിഎയും ഡിആറും ഏകദേശം 65.03 ശതമാനമായിരിക്കും. തുടര്‍ന്നുള്ള മാസങ്ങളിലും വിലസൂചിക ഓഗസ്റ്റിലെ നിലവാരത്തില്‍ തുടരുകയാണെങ്കില്‍ നിരക്ക് വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. നിലവില്‍ 2026 ജൂലൈ മുതല്‍ കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎയും ഡിആറും 63 ശതമാനമാണ്. ഇത് 2027 ജനുവരിയില്‍ 67 ശതമാനമായി ഉയര്‍ന്നാല്‍ നാല് ശതമാനം പോയിന്റിന്റെ വര്‍ധനയാകും.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

എന്നാല്‍ ജനുവരി 2027ലെ ഡിഎ നിരക്ക് സംബന്ധിച്ച് ഇപ്പോള്‍ അന്തിമ തീരുമാനമായിട്ടില്ല. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ CPI-IW കണക്കുകളായിരിക്കും അന്തിമ കണക്കുകൂട്ടലില്‍ നിര്‍ണായകം. ഈ കണക്കുകള്‍ ലഭിച്ചശേഷം നിലവിലുള്ള കണക്കുകൂട്ടല്‍ രീതിയനുസരിച്ച് പുതിയ ഡിഎ നിരക്ക് നിര്‍ണയിക്കും. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെയായിരിക്കും പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക.

Share