ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

Published by
ജനം വെബ്‌ഡെസ്ക്

മനാമ: ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവര്‍ മാക്‌സ് വെസ്റ്റാപ്പന് ജയം. സീസണിലെ ആദ്യ ഗ്രാന്‍പ്രിക്‌സ് വിജയമാണ് വെസ്റ്റാപ്പന്‍ സ്വന്തമാക്കിയത്. പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച വെസ്റ്റാപ്പന്‍ ഒന്നാം സ്ഥാനത്ത് തന്നെ ഫിനിഷ് ചെയ്തു. മെഴ്സിഡസിന്റെ കിമി ആന്റണല്ലി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഫെരാരിയുടെ ലൂയിസ് ഹാമില്‍ട്ടണ്‍ മൂന്നാമതായി. ഫെരാരിയുടെ ചാള്‍സ് ലെക്ലെര്‍ക്ക് നാലാമതും റെഡ്ബുള്ളിന്റെ ഐസാക് ഹാഡ്ജാര്‍ അഞ്ചാമതുമെത്തി. മക്ലാരന്റെ ഓസ്‌കര്‍ പിയാസ്ട്രി ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഈ സീസണിലെ വെസ്റ്റാപ്പന്റെ ആദ്യ പോള്‍ പൊസിഷനായിരുന്നു ബഹ്റൈനിലേത്. യോഗ്യതാ മത്സരത്തില്‍ ലൂയിസ് ഹാമില്‍ട്ടണെയും റെഡ്ബുള്ളിന്റെ ഐസാക് ഹാഡ്ജാറിനെയും പിന്നിലാക്കിയാണ് വെസ്റ്റാപ്പന്‍ പോള്‍ നേടിയത്. സീസണില്‍ ഇതുവരെ ഒരു ഗ്രാന്‍പ്രിക്‌സ് പോലും വിജയിക്കാതെയാണ് വെസ്റ്റാപ്പന്‍ ബഹ്റൈനിലെത്തിയത്. ബഹ്റൈനിലെ വിജയത്തോടെ തുടര്‍ച്ചയായി പത്താം സീസണിലും കുറഞ്ഞത് ഒരു ഗ്രാന്‍പ്രിക്‌സ് എങ്കിലും വിജയിക്കുന്ന ഡ്രൈവര്‍ എന്ന നേട്ടവും വെസ്റ്റാപ്പന്‍ സ്വന്തമാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അതേസമയം, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ കിമി ആന്റണല്ലിയാണ് മുന്നില്‍. 320 പോയന്റാണ് ആന്റണല്ലിക്കുള്ളത്. ജോര്‍ജ് റസ്സല്‍ 236 പോയന്റുമായി രണ്ടാം സ്ഥാനത്തും ലൂയിസ് ഹാമില്‍ട്ടണ്‍ 214 പോയന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ചാള്‍സ് ലെക്ലെര്‍ക്ക് നാലാം സ്ഥാനത്താണ്.

Share