കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കളമശ്ശേരിയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ സ്പാ മാനേജരടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ശ്രീരാഗ്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്.

സ്പായിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് യുവതിയെ പ്രതികൾ വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ യുവതിയെ പ്രതികൾ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിനിടെ യുവതിയുടെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ മറ്റൊരു യുവതിക്കും പങ്കുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.   പീഡനത്തെ തുടർന്ന് അവശയായ യുവതിയെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പ്രതികളുടെ മൊബൈൽ ഫോണുകളും മറ്റ് തെളിവുകളും പൊലീസ് പരിശോധിച്ചുവരികയാണ്. പകർത്തിയ ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.

Share