ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ചു. തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി പി. പ്രവീണ മോഹന്‍ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. ഭര്‍ത്താവ് രാജേഷിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് പ്രവീണ ഭര്‍തൃവീട്ടില്‍ താമസിച്ചിരുന്നത്. രാജേഷ് കേബിള്‍ ഓപ്പറേറ്ററാണ്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നാണ് പ്രാഥമിക വിവരം. 70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണയെ തിങ്കളാഴ്ച രാത്രി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്നലെ മരണം സംഭവിച്ചത്. അതേസമയം, വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചയോടെ പനങ്ങാട്ടൂര്‍ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും. പഴയക്കല്‍ പി. മോഹന്റെയും രമയുടെയും മകളാണ് പ്രവീണ.

Share