പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നന്ദിഗ്രാമിൽ ഹസിറാണി രഥ് മുന്നിൽ; നാഗാവിൽ ദേവശിഷ് ശർമയ്ക്കും റെജിനഗറിൽ ഷഖർവ് സർക്കാരിനും ലീഡ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: വോട്ടെണ്ണൽ പുരോഗമിക്കവേ വിവിധ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ. പശ്ചിമബംഗാളിലെ നന്ദിഗ്രാമിലും റെജിനഗറിലും ബിജെപി സ്ഥാനാർഥികൾ ലീഡ് ചെയ്യുമ്പോൾ അസമിലെ നാഗാവ് ലോക്സഭാ മണ്ഡലത്തിലും പാർട്ടി മുന്നേറ്റം രേഖപ്പെടുത്തി. തമിഴ്നാട്ടിലെ ധാരാപുരത്തും പുതുച്ചേരിയിലെ തട്ടാഞ്ചാവടിയിലും എൻഡിഎ സ്ഥാനാർഥികളാണ് മുന്നിൽ.

അസമിലെ നാഗാവ് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ദേവശിഷ് ശർമയാണ് മുന്നിൽ. പശ്ചിമബംഗാളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർഥി ഹസിറാണി രഥും റെജിനഗറിൽ ഷഖർവ് സർക്കാരും ലീഡ് ചെയ്യുന്നു.

തമിഴ്നാട്ടിലെ ധാരാപുരത്ത് എൻഡിഎ സ്ഥാനാർഥി കെ. ഭാനുമതിയും പുതുച്ചേരിയിലെ തട്ടാഞ്ചാവടിയിൽ എൻഡിഎ സ്ഥാനാർഥി അശോക് ആനന്ദുമാണ് മുന്നിൽ.

 

 

Share