കോഴിക്കോട്: പ്രിയദർശിനി ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ ആശാരിക്കണ്ടി സ്വദേശി നാഗേഷ് എന്ന രാജേഷിനെയാണ് പിടികൂടിയത്. സമാനമായ കേസിൽ ഇയാളെ മുമ്പും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.
തിങ്കളാഴ്ച താമരശ്ശേരി പരപ്പൻപൊയിലിൽനിന്ന് പടനിലത്തേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് വിദ്യാർത്ഥിനിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നാട്ടുകാർ പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാളെ പിടികൂടിയത്.