ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2026, 02:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്‌ക്കിടെ സഹയാത്രികര്‍ക്ക് ശല്യമാകുന്ന രീതിയില്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ടുവയ്‌ക്കുകയോ വീഡിയോ കാണുകയോ ചെയ്താല്‍ ഇനി കടുത്ത നടപടി. ടിക്കറ്റ് റദ്ദാക്കി യാത്രക്കാരനെ ട്രെയിനില്‍നിന്ന് ഇറക്കിവിടുന്നതിനൊപ്പം 1,000 രൂപ പിഴയും ചുമത്തും. ശല്യം തുടരുകയും റെയില്‍വേ ജീവനക്കാരന്റെ നിര്‍ദേശം അവഗണിക്കുകയും ചെയ്താല്‍ ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. റെയില്‍വേ നിയമത്തിലെ ഭേദഗതിയോടെയാണ് നടപടി. സഹയാത്രികരില്‍നിന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നതും ഉച്ചത്തില്‍ വീഡിയോ കാണുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരുടെ യാത്രയ്‌ക്ക് തടസമാകുന്നുവെങ്കില്‍ നടപടിയെടുക്കാം. ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ടുകേള്‍ക്കുന്നതിന് തടസമില്ല.

1989ലെ റെയില്‍വേ ആക്ടിലെ 145-ാം വകുപ്പില്‍ വരുത്തിയ ഭേദഗതിയാണ് ഇതിന് അടിസ്ഥാനമാകുന്നത്. ജനവിശ്വാസ ഭേദഗതി നിയമം 2026 പ്രകാരം സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തികള്‍ക്ക് പിഴയും തുടര്‍ന്നും ശല്യം ചെയ്താല്‍ തടവുശിക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. റെയില്‍വേ ജീവനക്കാരന്റെ നിര്‍ദേശം അവഗണിച്ച് ശല്യം തുടരുന്നവര്‍ക്കെതിരെയാണ് കടുത്ത ശിക്ഷ ലഭിക്കുക. യാത്രയ്‌ക്കിടെ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് റെയില്‍വേയുടെ 139 ഹെല്‍പ്ലൈന്‍ നമ്പറില്‍ വിളിച്ചോ ടി.ടി.ഇയെ നേരിട്ട് അറിയിച്ചോ പരാതി നല്‍കാം. റെയില്‍വേ ആപ്പ് വഴിയും പരാതി അറിയിക്കാം.

അതേസമയം, തിരുവനന്തപുരത്തുനിന്ന് ഷൊര്‍ണൂരിലേക്ക് സര്‍വീസ് നടത്തുന്ന വേണാട് എക്സ്പ്രസില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എല്‍.ഡബ്ല്യു.എസ്. ജനറല്‍ സിറ്റിങ് കോച്ചുകള്‍ ഉള്‍പ്പെടുത്തി. ഇന്നലെ മാത്രം പത്ത് കോച്ചുകള്‍ മാറ്റിയതായാണ് വിവരം. ശേഷിക്കുന്ന കോച്ചുകളും ഉടന്‍ മാറ്റും. ട്രെയിനില്‍ ആകെ 19 ജനറല്‍ കോച്ചുകളാണുള്ളത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

നേരത്തെയുണ്ടായിരുന്ന കോച്ചുകളില്‍ 108 പേര്‍ക്ക് ഇരുന്നും 42 പേര്‍ക്ക് നിന്നും യാത്ര ചെയ്യാനാകുമായിരുന്നു. പുതിയ കോച്ചുകളില്‍ 220 പേര്‍ക്ക് ഇരുന്നും 50 മുതല്‍ 70 പേര്‍ക്ക് നിന്നും യാത്ര ചെയ്യാനാകുമെന്നാണ് കണക്ക്. ഇതോടെ തിരക്കേറിയ വേണാട് എക്സ്പ്രസില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് യാത്രാസൗകര്യം ലഭിക്കും. ജനശതാബ്ദി എക്സ്പ്രസില്‍ പുഷ്ബാക്ക് സീറ്റുകളുള്ള കോച്ചുകള്‍ അടുത്തയാഴ്ച ഉള്‍പ്പെടുത്തും. ഇതിനായി 16 കോച്ചുകള്‍ കൊച്ചുവേളിയില്‍ എത്തിച്ചിട്ടുണ്ട്.

Tags: mobiletrainpunishable offenceloude music and video
Share
Tweet
SendShare

More News from this section

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന് മാതൃക; ഡൽഹിയിലെ പ്രതിഷേധം രാജ്യത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കാനുള്ള നീക്കം; സി. സദാനന്ദൻ മാസ്റ്റർ

Latest News

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

തിരുനാവായ കുംഭമേളയ്‌ക്കെതിരായ ഇടത് നേതാക്കളുടെ വിമർശനം; മഹാമാഘം വൻ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ തെളിവ്: വിഎച്ച്പി

‘നൊബേൽ സമാധാന പുരസ്‌കാരം എനിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്’; നാവി പിള്ളയുടെ നേട്ടത്തെ വിമർശിച്ച് ട്രംപ്, നോർവേയ്‌ക്കെതിരെയും രൂക്ഷ പ്രതികരണം

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

രാജ്യത്തെ അസ്ഥിരപ്പെടുത്താൻ വിദേശ ശക്തികളുടെ ഗൂഢാലോചന; ദേശസ്‌നേഹികൾ ഒറ്റക്കെട്ടായി നിലകൊള്ളണം; ഇൻഡി സഖ്യത്തിനും സിജെപിക്കുമെതിരെ നിതിൻ നബീൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies