കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയില്‍ സ്വകാര്യ ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ച് അപകടം. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. അടൂരിലേക്ക് പോവുകയായിരുന്ന ബസ് കെഎസ്ഇബി പുത്തൂര്‍ സെക്ഷന്റെ ട്രാന്‍സ്ഫോര്‍മറിലിടിച്ച് നില്‍ക്കുകയായിരുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
അപകടത്തില്‍ ഡ്രൈവര്‍ രതീഷിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഇടിച്ചതിന്റെ ആഘാതത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.