പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2026, 09:00 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: പ്രശസ്ത മൃദംഗവിദ്വാനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ഗുരുവായൂര്‍ ദൊരൈ (91) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതരംഗത്ത് മൃദംഗവാദനത്തിലൂടെ എട്ടു പതിറ്റാണ്ടിലേറെക്കാലം സവിശേഷ സാന്നിധ്യമായി നിലകൊണ്ട കലാകാരനായിരുന്നു അദ്ദേഹം. ഗുരുവായൂര്‍ സ്വദേശിയായ ദൊരൈ എട്ടാം വയസ്സില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് പക്കമേളമൊരുക്കിയാണ് മൃദംഗവാദനത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് കര്‍ണാടക സംഗീതത്തിലെ പ്രമുഖരായ നിരവധി കലാകാരന്മാര്‍ക്കൊപ്പം വേദികള്‍ പങ്കിട്ട അദ്ദേഹം മൃദംഗവാദനത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തി.

ജി.എസ്. കൃഷ്ണ അയ്യരുടെയും മീനാക്ഷിയുടെയും മകനായി 1935 ജൂലൈ രണ്ടിനാണ് ഗുരുവായൂരില്‍ ജനിച്ചത്. അഞ്ചാം വയസ്സില്‍ പോളിയോ ബാധിച്ചതോടെ പഠനം തടസ്സപ്പെട്ടു. തുടര്‍ന്ന് പിതാവാണ് മൃദംഗപഠനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. പാലക്കാട്ട് സുബ്ബയ്യരുടെയും ഇ.പി. നാരായണ പിഷാരടിയുടെയും കീഴിലായിരുന്നു ആദ്യകാല പരിശീലനം. 1949ല്‍ പ്രശസ്ത മൃദംഗവിദ്വാന്‍ പളനി സുബ്രഹ്‌മണ്യം പിള്ളയുമായുള്ള കൂടിക്കാഴ്ച ദൊരൈയുടെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായി. തുടര്‍ന്ന് ചെന്നൈയിലേക്ക് താമസം മാറിയ അദ്ദേഹം പളനി സുബ്രഹ്‌മണ്യം പിള്ളയുടെ വസതിയില്‍ ഒന്‍പതു വര്‍ഷത്തോളം ഗുരുകുല സമ്പ്രദായത്തില്‍ മൃദംഗം അഭ്യസിച്ചു.

പിന്നീട് പുതുക്കോട്ട ശൈലിയില്‍ പ്രഗത്ഭനായി മാറി. എം.എസ്. സുബ്ബുലക്ഷ്മി, മുസിരി സുബ്രഹ്‌മണ്യ അയ്യര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, സെമ്മങ്കുടി ശ്രീനിവാസ അയ്യര്‍, എം.ഡി. രാമനാഥന്‍, എം. ബാലമുരളീകൃഷ്ണ, ടി.ആര്‍. മഹാലിംഗം തുടങ്ങി കര്‍ണാടക സംഗീതത്തിലെ അതികായന്മാരുടെ കച്ചേരികള്‍ക്ക് അദ്ദേഹം മൃദംഗം വായിച്ചു. എം.എസ്. സുബ്ബുലക്ഷ്മിക്കൊപ്പം ന്യൂയോര്‍ക്കിലെ പ്രശസ്തമായ കാര്‍ണഗി ഹാളിലും മൃദംഗവാദനം നടത്തി. നാഗസ്വരം, വീണ, പുല്ലാങ്കുഴല്‍ തുടങ്ങിയ വാദ്യകച്ചേരികള്‍ക്കും പുതുതലമുറയിലെ പ്രമുഖ കലാകാരന്മാര്‍ക്കും അദ്ദേഹം വാദ്യസഹകരണം നല്‍കി. മലയാള സിനിമയിലും അദ്ദേഹത്തിന്റെ മൃദംഗവാദനം ശ്രദ്ധേയമായി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

നിറംകുടം എന്ന ചിത്രത്തിലെ ‘നക്ഷത്രദീപങ്ങള്‍ തിളങ്ങി’ എന്ന പ്രശസ്ത ഗാനത്തില്‍ മൃദംഗം വായിച്ചത് ഗുരുവായൂര്‍ ദൊരൈയായിരുന്നു. സംഗീതരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2025ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത നാടക അക്കാദമി ടാഗോര്‍ രത്‌ന പുരസ്‌കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, സംഗീത കലാശിഖാമണി തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. മൃദംഗവാദനത്തിലെ സവിശേഷമായ ശൈലിയും സംഗീതരംഗത്തെ ദീര്‍ഘകാല സംഭാവനകളും കൊണ്ട് തലമുറകളെ സ്വാധീനിച്ച കലാകാരന്റെ വിയോഗം കര്‍ണാടക സംഗീതലോകത്തിന് വലിയ നഷ്ടമാണ്.

Tags: passed awayguruvayoor duraimridangam artist
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

പാറ്റപ്പടയുടെ ചിറകരിഞ്ഞ് അമിത് ഷാ; ഡൽഹിയിൽ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയും സംഘവും അറസ്റ്റിൽ; വിമാനത്തിനുള്ളിൽ കയറി കലാപകാരികളെ പിടികൂടി പൊലീസ്

Latest News

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies