തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രി പത്ത് മണിവരെയാണ് മുന്നറിയിപ്പ്. അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം ജില്ലകള്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളുടെ പട്ടികയില്‍ ഒരേസമയം ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഏറ്റവും പുതിയ ഔദ്യോഗിക മുന്നറിയിപ്പ് പരിശോധിച്ച് ജാഗ്രത പാലിക്കണം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഒക്ടോബര്‍ 14 വരെ നേരിയതോ മിതമായതോ ആയ മഴ തുടരാനാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുന്ന സമയത്ത് വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയും അപകടസാധ്യതയുള്ള പ്രദേശങ്ങളിലൂടെയും യാത്ര ചെയ്യുന്നത് ഒഴിവാക്കണം. കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.