പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: പൊതുശുചീകരണ പ്രവർത്തനങ്ങൾക്കിടെ കുളത്തിൽ വീണ് ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. പാനുണ്ട ലൈബ്രറിക്ക് സമീപത്തെ രഞ്ജിത്ത്- മഫീദ ദമ്പതികളുടെ മകൾ  മിർസയാണ് മരിച്ചത്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. എല്ലാ ഞായറാഴ്ചയും നാട്ടുകാർ ചേർന്ന് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കിടെയായിരുന്നു സംഭവം. വെള്ളമില്ലാത്ത കുളത്തിലാണ് കുട്ടി വീണത്. കല്ലിൽ  തല ഇടിച്ചതാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം.

 

Share