പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

Published by
ജനം വെബ്‌ഡെസ്ക്

തൃശ്ശൂർ: പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. പള്ളം കല്ലേക്കുണ്ടിയിൽ ആഷിഫ് (28) ആണ് അറസ്റ്റിലായത്. പട്ടാമ്പി ഓങ്ങല്ലൂരിൽവെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.

ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കേസുകളിൽ പ്രതിയാണ് ആഷിഫ്. കോഴിക്കാംപാറ എംഡിഎംഎ കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 24-നാണ് കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റജീബിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം കാറിൽ രക്ഷപ്പെട്ട പ്രതികൾ ഒളിവിൽ കഴിയുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ റജീബിനെ കഴിഞ്ഞ ദിവസം തൃശ്ശൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്ന് പോലീസ് പിടികൂടിയിരുന്നു.

Share