തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ അരവണയ്‌ക്ക് ക്ഷാമമുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ശബരിമലയില്‍ അരിയുടെ കുറവുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഭക്തര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ സന്നിധാനത്ത് 1,000 കിലോ അരിയുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി കൂടുതല്‍ അരി എത്തിക്കും. അരവണ ക്ഷാമമുണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആവശ്യത്തിന് അരി എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കെ. ജയകുമാര്‍ അറിയിച്ചു.
മറ്റന്നാള്‍ മുതല്‍ അരവണ ഉല്‍പാദനം ആരംഭിക്കും. കൂടുതല്‍ ഭക്തര്‍ എത്തിയാലും ആവശ്യമായ അളവില്‍ അരവണ ലഭ്യമാക്കും. 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്കുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അരവണ നിര്‍മാണത്തിന് ആവശ്യമായ ഉണക്കലരി ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. 15,000 കിലോ ഉണക്കലരി തിങ്കളാഴ്ച പമ്പയിലെത്തിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയ്‌ക്കുശേഷം അരി സന്നിധാനത്തെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
നവീകരണത്തിനുശേഷം അരവണ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിര്‍മാണത്തിനാവശ്യമായ എല്ലാ വസ്തുക്കളും ലഭ്യമാക്കി ഉല്‍പാദനം വേഗത്തില്‍ തുടങ്ങുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. തുലാമാസ പൂജകള്‍ക്കായി ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ അരവണ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും ബോര്‍ഡ് വ്യക്തമാക്കി.















