റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

Published by
ജനം വെബ്‌ഡെസ്ക്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ഇന്ത്യക്കാരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ നാലാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സൗദി അധികൃതര്‍ സ്ഥിരീകരിച്ചു. ഹൂതികള്‍ തൊടുത്ത ക്രൂയിസ് മിസൈലുകളെ സൗദി സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

എന്നാല്‍, മിസൈലുകള്‍ പ്രതിരോധിക്കുന്നതിനിടെ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ വിമാനത്താവള വളപ്പില്‍ തീപിടിത്തത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നാലെ യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സൗദി തിരിച്ചടിച്ചു. ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള യെമന്‍ തലസ്ഥാനമായ സനായിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ സൗദി വ്യോമസേന ശക്തമായ ആക്രമണം നടത്തിയതായി ഹൂതി വിഭാഗവും വ്യക്തമാക്കി. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പരിക്കേറ്റ ഇന്ത്യക്കാരുടെ ആരോഗ്യനിലയും ഇന്ത്യന്‍ എംബസി നിരീക്ഷിച്ചുവരികയാണ്.

Share