പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ജന്തർ മന്തറിൽ അനുമതിയില്ലാതെ പ്രവേശിച്ച് പ്രതിഷേധം നടത്തിയ കേസിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചെന്നും പൊതുസമാധാനം തടസ്സപ്പെടുത്തിയെന്നും ഡൽഹി പൊലീസ് ഉന്നയിച്ച വാദങ്ങൾക്കു പിന്നാലെയാണ് നടപടി.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ എസ്‌ഐആർ വിഷയത്തിൽ പ്രതിഷേധിക്കാനാണ് ചൊവ്വാഴ്ച ഇരുവരും ജന്തർ മന്തറിലെത്തിയത്. പ്രതിഷേധങ്ങൾക്ക് അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും അടച്ചിട്ട ഗേറ്റ് മറികടന്ന്  ഇവർ അകത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന അജിൻക്യ ഷിൻഡെയെ 5,000 രൂപയുടെ ബോണ്ടിൽ വിട്ടയച്ചു. ഒരു വർഷത്തേക്ക് പൊതുസമാധാനം തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ട്.

 

Share