കൊല്ലം: സ്വത്തുതര്ക്കത്തെ തുടര്ന്ന് വയോധികയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ച കേസില് ഒളിവിലായിരുന്ന രണ്ടാം പ്രതി അശ്വതി അച്ചു (37) പിടിയില്. കൊല്ലം ആയൂര് സ്വദേശിനിയായ അശ്വതിയെ തിരുവനന്തപുരത്തെ ഫ്ലാറ്റില് നിന്നാണ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയും അശ്വതിയുടെ മകളുമായ അമൃതയെ (18) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബര് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആയൂര് ഇടമുളയ്ക്കല് സ്വദേശിനിയായ രാധാമണി (61)ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വീട്ടിലെ സിറ്റൗട്ടില് ഇരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു എന്നാണ് കേസ്. മുഖത്തും കഴുത്തിലും പൊള്ളലേറ്റ രാധാമണി ദിവസങ്ങളോളം ആശുപത്രിയില് ചികിത്സയില് കഴിഞ്ഞു.
സംഭവത്തിന് പിന്നാലെ അശ്വതി ഒളിവില് പോയിരുന്നു. അന്നുരാത്രി അശ്വതി മകളെ ഭര്ത്താവിന്റെ വീട്ടില് കൊണ്ടുചെന്നാക്കിയതിനു പിന്നാലെയാണ് അമൃത പിടിയിലായത്. അമ്മ വെള്ളം തിളപ്പിച്ച് പാത്രത്തില് വെച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാന് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് അമൃത പൊലീസിന് മൊഴി നല്കിയതെന്നാണ് റിപ്പോര്ട്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
അശ്വതി അച്ചു എന്ന പേരില് അറിയപ്പെടുന്ന അശ്വതി, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും ഉള്പ്പെട്ട ഹണിട്രാപ് കേസുകളടക്കം നിരവധി കേസുകളില് പ്രതിയാണെന്നും റിപ്പോര്ട്ടുകളുണ്ട്. മറ്റു പെണ്കുട്ടികളുടെ ചിത്രങ്ങള് ഉപയോഗിച്ചും വ്യത്യസ്ത പേരുകളില് സോഷ്യല് മീഡിയ അക്കൗണ്ടുകള് സൃഷ്ടിച്ചും തട്ടിപ്പ് നടത്തിയതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.