ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2026, 03:17 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ ആശ്വാസം. കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷാവിധി ചോദ്യംചെയ്ത് തച്ചങ്കരി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി.

കഴിഞ്ഞ സെപ്റ്റംബർ 18 മുതലാണ് തച്ചങ്കരി ജയിലിൽ കഴിയുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോട്ടയം വിജിലൻസ് കോടതി അദ്ദേഹത്തിന് നാല് വർഷത്തെ തടവുശിക്ഷയാണ് വിധിച്ചിരുന്നത്. ഈ ഉത്തരവിനെതിരെയാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.

64 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കേസ്

2003 ജനുവരി ഒന്ന് മുതൽ 2007 ജൂലൈ ഏഴ് വരെയുള്ള കാലയളവിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൽ 135 ശതമാനം അധികമായി സ്വത്ത് സമ്പാദിച്ചെന്നാണ് തച്ചങ്കരിക്കെതിരായ വിജിലൻസ് കേസ്. ഏകദേശം 64 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സ്വന്തമാക്കിയെന്നായിരുന്നു ആരോപണം.

സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് സ്റ്റാമ്പ് ഡ്യൂട്ടി അടയ്‌ക്കാതെ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന കണ്ടെത്തലും വിജിലൻസ് കോടതി ശരിവെച്ചിരുന്നു. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സർക്കാർ വരുമാനത്തിനുണ്ടായ നഷ്ടവുമായിരുന്നു കേസിലെ പ്രധാന വിഷയങ്ങൾ.

2013-ൽ കുറ്റപത്രം സമർപ്പിച്ചു

2013-ൽ തൃശൂർ വിജിലൻസ് കോടതിയിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് കോട്ടയം വിജിലൻസ് കോടതിയാണ് തച്ചങ്കരിക്കെതിരെ തടവുശിക്ഷ വിധിച്ചത്.

ആലപ്പുഴ മാമ്പുഴക്കരി കരുവേലിത്തറയിൽ പരേതനായ കെ.സി. കുരുവിളയുടെ മക്കളായ ബോബി കുരുവിളയും അലക്സാണ്ടർ കരുവേലിത്തറയും സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ടാണ് കേസിൽ തച്ചങ്കരിക്ക് ശിക്ഷ ലഭിച്ചത്.

ശിക്ഷാവിധിക്കെതിരായ തച്ചങ്കരിയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി ഇപ്പോൾ തടവുശിക്ഷ മരവിപ്പിച്ചിരിക്കുകയാണ്. കേസിലെ തുടർ നിയമനടപടികളിൽ ഹൈക്കോടതിയുടെ ഈ ഉത്തരവ് നിർണായകമാകും.

Tags: disproportionate assets caseFormer DGP Tomin ThachankaryKerala High Court OrderTomin J Thachankary Case
Share
Tweet
SendShare

More News from this section

വെള്ള മുണ്ട്, വെള്ള ഹാഫ് കൈ ഷർട്ട്‌, കറുത്ത ഷൂസ്, തലയില്‍ കറുത്തതൊപ്പി, മുഖത്ത് മാസ്ക്! അഭിമന്യു വധക്കേസ് പ്രതികൾക്ക് കോടതിയുടെ താക്കീത്; മാസ്‌ക് അഴിപ്പിച്ചു, രൂപമാറ്റവുമായി എത്തിയാൽ കർശന നടപടി

ഭർത്താവ് അയച്ച 40 ലക്ഷം രൂപ എവിടെ? കണ്ണൂരിൽ 32കാരിയുടെ മരണം; വിശദ അന്വേഷണവുമായി പൊലീസ്

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നവരാത്രി ആഘോഷത്തിന് വിജയ് കേരളത്തിൽ; നാളെ തൃശ്ശൂരിലെത്തും, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ പ്രത്യേക ചടങ്ങ്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Latest News

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies