ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2026, 10:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍നിന്ന് വീണ്ടും ഭീകരാക്രമണമുണ്ടായാല്‍ ഇന്ത്യയുടെ തിരിച്ചടി കൂടുതല്‍ ശക്തമായിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സമാധാനത്തിനും ചര്‍ച്ചകള്‍ക്കും ഇന്ത്യ നല്‍കുന്ന പ്രാധാന്യം ദൗര്‍ബല്യമായി കാണരുതെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് രാജ്യത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ ടൈംസ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ഡിഫന്‍സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ സമീപനത്തില്‍ നിര്‍ണായകമായ മാറ്റമുണ്ടായതായി രാജ്നാഥ് സിങ് പറഞ്ഞു. ഭീകരാക്രമണങ്ങളെ നയതന്ത്രതലത്തില്‍ അപലപിക്കുന്നതില്‍ മാത്രം ഒതുങ്ങാതെ ഭീഷണിയുടെ ഉറവിടം ലക്ഷ്യമിട്ട് നടപടി സ്വീകരിക്കുന്ന രീതിയിലേക്ക് രാജ്യം മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓപ്പറേഷന്‍ സിന്ദൂര്‍, ബാലാക്കോട്ട് വ്യോമാക്രമണം, സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ എന്നിവ ഈ മാറ്റത്തിന്റെ ഉദാഹരണങ്ങളായി അദ്ദേഹം പരാമര്‍ശിച്ചു.

2014നുശേഷം ഭീകരരുടെ ശരാശരി പ്രവര്‍ത്തനകാലയളവ് കുറഞ്ഞതായും ഇന്ത്യയ്‌ക്കെതിരെ ആയുധമെടുക്കുന്ന ഭീകരരെ സുരക്ഷാസേനകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍വീര്യമാക്കുന്ന സാഹചര്യമുണ്ടെന്നും രാജ്നാഥ് സിങ് അവകാശപ്പെട്ടു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സൈനികശക്തിയും പ്രവര്‍ത്തനസജ്ജതയും ഉയര്‍ന്നുവരുന്ന ഭീഷണികളെ നേരിടാനുള്ള ശേഷിയും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായ സഹവര്‍ത്തിത്വത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത തുടരും. അതേസമയം, രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും ദേശീയ താല്‍പ്പര്യങ്ങള്‍ക്കും നേരെയുള്ള ഏത് വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.

ഭീകരവാദത്തിന്റെ സ്വഭാവം മാറിവരുന്നതില്‍ ജാഗ്രത വേണമെന്ന് രാജ്നാഥ് സിങ് മുന്നറിയിപ്പ് നല്‍കി. ഹൈബ്രിഡ് യുദ്ധം, അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, പുതിയ രീതിയിലുള്ള ആക്രമണങ്ങള്‍ എന്നിവ സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, അസ്ഥിരത സൃഷ്ടിക്കല്‍, തടസ്സങ്ങള്‍ സൃഷ്ടിക്കല്‍, വഞ്ചന, നാശം വിതയ്‌ക്കല്‍എന്നിവ ഉള്‍പ്പെടുന്ന ‘5ഡി’ സുരക്ഷാ ഭീഷണി’യെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഭീകരവാദം സംഘടിത സംഘങ്ങളിലോ പരമ്പരാഗത ശൃംഖലകളിലോ മാത്രം ഒതുങ്ങുന്നില്ലെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. ഒറ്റയാള്‍ ആക്രമണങ്ങളും ‘വൈറ്റ് കോളര്‍ ഭീകരവാദം’ എന്ന് വിശേഷിപ്പിക്കുന്ന പുതിയ രീതികളും സുരക്ഷാ ഏജന്‍സികള്‍ക്ക് കൂടുതല്‍ വെല്ലുവിളിയാകുകയാണ്. തീവ്രവാദ ചിന്താഗതിയിലേക്ക് വഴിമാറിയ വ്യക്തികളെ തിരിച്ചറിയുന്നതും ആക്രമണങ്ങള്‍ തടയുന്നതും ഇതോടെ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യാത്രാവിമാനം തകര്‍ക്കാന്‍ സഹപൈലറ്റ് ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട സംഭവവും രാജ്നാഥ് സിങ് പരാമര്‍ശിച്ചു. വലിയൊരു ഭീകരാക്രമണം ഒഴിവാക്കാന്‍ ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിച്ച ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ധൈര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ഒരാളുടെ ജാഗ്രതയും ധീരമായ ഇടപെടലും വലിയ ഭീകരപദ്ധതി തകര്‍ക്കാന്‍ സഹായിക്കുമെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. സുരക്ഷാ ഏജന്‍സികളുടെ ശേഷിക്കൊപ്പം ജാഗ്രതയുള്ള പൗരന്മാരുടെ സജീവ പങ്കാളിത്തവും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ആധുനിക യുദ്ധസാഹചര്യങ്ങളില്‍ പരമ്പരാഗത സൈനികശക്തിക്കൊപ്പം സാങ്കേതികവിദ്യയും നിര്‍ണായകമാണെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. ഹാര്‍ഡ് പവര്‍, സോഫ്റ്റ് പവര്‍ എന്നീ പരമ്പരാഗത സമീപനങ്ങള്‍ക്കപ്പുറം ഇവയെ സാഹചര്യത്തിനനുസരിച്ച് സംയോജിപ്പിക്കുന്ന ‘സ്മാര്‍ട്ട് പവര്‍’ എന്ന ആശയത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൃത്യതയോടെ ലക്ഷ്യം ഭേദിക്കുന്ന ആയുധങ്ങള്‍, ലക്ഷ്യം കണ്ടെത്തി ആക്രമിക്കാന്‍ ശേഷിയുള്ള ലോയിറ്ററിങ് മ്യൂണിഷന്‍സ്, ചെലവുകുറഞ്ഞ ആയുധങ്ങള്‍ എന്നിവയുടെ സംയോജനം ആധുനിക പ്രതിരോധ തന്ത്രങ്ങളില്‍ ആവശ്യമാണ്. മനുഷ്യവിവരശേഖരണത്തിനൊപ്പം കൃത്രിമബുദ്ധിയും നൂതന സംവിധാനങ്ങള്‍ക്കൊപ്പം ചെലവുകുറഞ്ഞതും വേഗത്തില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതുമായ സാങ്കേതികവിദ്യകളും ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: rajnath singhTerror actmessage to Pakistanstronger response
Share
Tweet
SendShare

More News from this section

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies