ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നൽകാൻ പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ശൃംഖലകൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകൾ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് കണ്ടെത്തൽ.
പ്രതിഷേധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വിവരങ്ങളും തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകളിലൂടെ പ്രതിഷേധത്തെ അനുകൂലിച്ചുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒരു വ്യാജവാർത്തയ്ക്ക് പിന്നാലെ മറ്റൊന്ന് പ്രചരിപ്പിച്ച് പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രീതിയാണ് ഇവർ സ്വീകരിക്കുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട വിവരങ്ങൾ തെറ്റായ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.